SWISS-TOWER 24/07/2023

കണ്ണൂരിൽ യുവതിയെ തീ കൊളുത്തിക്കൊന്ന യുവാവും മരിച്ചു

 
Man who set woman on fire in Kannur dies
Man who set woman on fire in Kannur dies

Photo: Special Arrangement

● ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നതായി പോലീസ് പറയുന്നു.
● സൗഹൃദം പിരിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ്.
● പ്രതി കുടിക്കാൻ വെള്ളം ചോദിച്ചാണ് വീട്ടിലെത്തിയത്.
● യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

കണ്ണൂർ: (KVARTHA) കണ്ണൂർ ജില്ലയിലെ കുറ്റ്യാട്ടൂരിൽ ഭർതൃമതിയായ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന യുവാവും ചികിത്സയിലിരിക്കെ മരിച്ചു.

പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് (42) ഇന്ന് പുലർച്ചെ മൂന്നരയോടെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 20-ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

Aster mims 04/11/2022

കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ പ്രവീണ(39)യെയാണ് ജിജേഷ് കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിൽ കയറി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഇരുവരും തമ്മിൽ നേരത്തെ പരിചയക്കാരായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഭർത്താവ് ഗൾഫിലായിരുന്ന പ്രവീണക്ക് ഒരു മകളുണ്ട്.

സംഭവദിവസം പ്രവീണയും ഭർതൃപിതാവും ഭർത്താവിന്റെ സഹോദരിയുടെ മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ ജിജേഷ് കുടിക്കാൻ വെള്ളം ചോദിച്ച് വീടിനകത്ത് കയറുകയായിരുന്നു. പ്രവീണ അടുക്കളയിലേക്ക് പോയപ്പോൾ പിന്നാലെ ചെന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും പൊലീസ് ആംബുലൻസിൽ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. നേരത്തെ സൗഹൃദത്തിലായിരുന്ന ഇവർ പിന്നീട് അകന്നതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. 

കണ്ണൂരിലെ മലയോരപ്രദേശത്തെ ഒരു ക്ഷേത്രത്തിൽ ജീവനക്കാരനായിരുന്നു ജിജേഷ്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ നേരത്തെ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജിജേഷും മരണമടഞ്ഞത്.

സമാനമായ വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Man dies after setting woman on fire in Kannur.

#Kannur #CrimeNews #KeralaNews #Tragedy #Incident #DoubleDeat

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia