Road accident | ബൈകും ലോറിയും കൂട്ടിയിടിച്ച് കല്ലുമ്മക്കായ തൊഴിലാളി മരിച്ചു

 


ADVERTISEMENT

തലശേരി: (www.kvartha.com) മുഴപ്പിലങ്ങാട് മേല്‍പാലത്തില്‍ ലോറിയും ബൈകും കൂട്ടിയിടിച്ച് ബൈക് യാത്രക്കാരന്‍ മരിച്ചു. മുഴപ്പിലങ്ങാട് മഠത്തിന് സമീപം നിദ മഹലില്‍ മുഹമ്മദ് - കുഞ്ഞാമിന ദമ്പതികളുടെ മകന്‍ യൂസഫ് (48) ആണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം നടന്നത്.
          
Road accident | ബൈകും ലോറിയും കൂട്ടിയിടിച്ച് കല്ലുമ്മക്കായ തൊഴിലാളി മരിച്ചു

കല്ലുമ്മക്കായ തൊഴിലാളിയായ യൂസഫ് തൊഴില്‍ സ്ഥലമായ കൊടുവള്ളിയിലേക്ക് ബൈകില്‍ പോവുമ്പോള്‍ ലോറി ഇടിക്കുകയായിരുന്നു.

ഭാര്യ: ഫൗസിയ. മക്കള്‍: നിഹാല്‍, നബീല്‍, നിദ, നിഫ്താഷ്.
സഹോദരങ്ങള്‍: മഹ്മൂദ്, ഉമര്‍, ഖാസിം, നഫീസ, പരേതനായ അലി.
തലശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം മുല്ലപ്രം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kannur, Thalassery, Top-Headlines, Accidental Death, Accident, Obituary, Man died in motorcycle-lorry collision.
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia