Accident | നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്, വീട്ടിലുണ്ടായിരുന്ന 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: (www.kvartha.com) നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതേസമയം കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവറായ കൊച്ചി സ്വദേശി ബാബു(23)വിന് ഗുരുതര പരിക്കേറ്റു. ഇയാളെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഗ്രാമത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കൊച്ചിയില്‍നിന്ന് ടൈല്‍സുമായി പരശുവയ്ക്കലിലെ കടയിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ ഡ്രൈവര്‍ കാബിന്‍ പൂര്‍ണമായും തകര്‍ന്നു. ഇതിനകത്ത് കുടുങ്ങിപ്പോയ ബാബുവിനെ നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പദ്മകുമാറിന്റെ നേതൃത്വത്തില്‍ ഒരുമണിക്കൂറോളം പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാബിന്‍ വെട്ടിപ്പൊളിച്ചു. ബാബുവിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് മെഡികല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇയാളുടെ കാലിന് പൊട്ടലേല്‍ക്കുകയും സ്റ്റിയറിങ് നെഞ്ചിലിടിച്ച് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് നെയ്യാറ്റിന്‍കര പൊലീസ് വ്യക്തമാക്കി.
Keywords: Thiruvananthapuram, News, Kerala, Accident, Injured, House, Neyyattinkara: Lorry driver injured in accident.