പശ്ചിമബംഗാളില്‍ ട്രെയിനില്‍ യുവാവിന്റെ തലവെട്ടി

 


പശ്ചിമബംഗാളില്‍ ട്രെയിനില്‍ യുവാവിന്റെ തലവെട്ടി
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു സംഘം അക്രമികള്‍ യുവാവിന്റെ തലവെട്ടി. മുര്‍ശിദാബാദ് ജില്ലയിലെ ബസര്‍ഷാ സ്റ്റേഷനിലാണ്‌ സംഭവം നടന്നത്. ഖോകോന്‍ ഘോഷ് (37) എന്ന യുവാവിന്റെ തലയാണ്‌ വെട്ടിയത്.

കൊലപാതകം നടക്കുമ്പോള്‍ യുവാവിനൊപ്പം കമ്പാര്‍ട്ട്മെന്റില്‍ സഹ യാത്രക്കാരും ഉണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. അക്രമിസംഘത്തില്‍ എട്ട് പേര്‍ ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. 

ബിസിനസ് സംബന്ധമായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ പോലീസിന്റെ നിഗമനം. പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

SUMMERY: Kolkata: A passenger in West Bengal was beheaded today when it was entering Bazarshaw station in Murshidabad district.

Key Words: National, Obituary, Murder, West Bengal, Train, Kolkata, Beheads, Passenger, assailants, Eyewitness, business dispute,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia