SWISS-TOWER 24/07/2023

കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

 


കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
മുംബൈ: കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ശ്യാം ബഹാദുര്‍ യാദവ് (31) എന്നയാളാണ് അറസ്റ്റിലായത്. കാണ്ടീവ്‌ലി പ്രദേശത്തെ പോയിസര്‍നുല്ലായില്‍ നിന്നുമാണ് ഘന്‍ശ്യാം വിശ്വകര്‍മ്മ (41) എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ ഇയാളെ കഴുത്തുഞ്ഞെരിച്ച് കൊന്നതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്‍വേഷണത്തിലാണ് ശ്യാം ബഹാദുര്‍ അറസ്റ്റിലായത്.

സെപ്റ്റംബര്‍ 16ന് രാത്രി 7.30ഓടെ വീടിനുപുറത്തുപോയ വിശ്വകര്‍മ്മയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ സെപ്റ്റംബര്‍ 19ന് വിശ്വകര്‍മ്മയെ കാണാതായതായി പോലീസില്‍ പരാതി നല്‍കി. മരപ്പണിക്കാരനായ വിശ്വകര്‍മ്മയെ വീട്ടില്‍ ഫര്‍ണീച്ചറുകള്‍ പണിയാനുണ്ടെന്ന വ്യാജേന വീട്ടില്‍ വിളിച്ചുവരുത്തിയാണ് ശ്യാം ബഹാദുര്‍ കൊലനടത്തിയത്.

SUMMERY: Mumbai: A 31-year-old man was arrested on Tuesday for allegedly murdering his lover's husband, whose body was found in Poisar nullah at suburban Kandivli last week, the police said.

Keywords: National, Murder, Obituary, Lover, Husband, Strangulated to death, Mumbai,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia