ഭർത്താവിനും മകൾക്കുമൊപ്പം യാത്ര ചെയ്യുന്നതിനിടെ മലയാളി യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


● മലപ്പുറം ശുകപുരം സ്വദേശിനി രോഷ്‌നിയാണ് മരിച്ചത്.
● തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം.
● ശുചിമുറിയിലേക്ക് പോയ ശേഷം കാണാതാകുകയായിരുന്നു.
● വാണിയമ്പാടിക്ക് സമീപം മൃതദേഹം കണ്ടെത്തി.
ചെന്നൈ: (KVARTHA) മലയാളി യുവതി തിരുവനന്തപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം ശുകപുരം കാരാട്ട് സദാനന്ദന്റെയും ശ്രീകലയുടെയും മകൾ രോഷ്നിയാണു (30) മരിച്ചത്. ഭർത്താവ് രാജേഷിനും മകൾ ഋതുലക്ഷ്മിക്കുമൊപ്പം ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ജോലാർപെട്ടിനു സമീപം എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

കാണാതായ ശേഷം മൃതദേഹം റെയിൽ പാളത്തിൽ
ശുചിമുറിയിലേക്കു പോയ രോഷ്നി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന്, രാജേഷ് കാട്പാടി റെയിൽവേ സ്റ്റേഷനിൽ പരാതി നൽകി. റെയിൽവേ നടത്തിയ അന്വേഷണത്തിൽ വാണിയമ്പാടിക്കു സമീപം പുത്തുക്കോവിലിൽ റെയിൽ പാളത്തിൽ രോഷ്നിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബിരുദാനന്തര ബിരുദധാരിയായ രോഷ്ണി മൂന്ന് പിഎസ്സി പരീക്ഷകളിലും ദേവസ്വംബോർഡ് പരീക്ഷയിലും വിജയിച്ച് ജോലി പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായ ദുരന്തമെത്തിയത്.
ട്രെയിൻ യാത്രകളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Malayali woman dies after falling from a train in Tamil Nadu.
#TrainAccident #KeralaWoman #ChennaiTrain #TragicDeath #RailSafety #Malayali