Death | മലയാളി ബിരുദ വിദ്യാര്‍ഥി ബെംഗളൂറിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍
● തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
● മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി.
● ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ബെംഗളൂരു: (KVARTHA) മലയാളി ബിരുദ വിദ്യാര്‍ഥിയെ ബെംഗളൂറിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തറയില്‍ ടി എം നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (Muhammad Shamil-23) ആണ് മരിച്ചത്. രാജനകുണ്ഡെയിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയില്‍ രാജനകുണ്ഡെ പൊലീസ് കേസെടുത്തു.
കൂടെ താമസിച്ചിരുന്നവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാല്‍ ഷാമില്‍ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഇവര്‍ മടങ്ങിയെത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടത്. മത്തിക്കരെ എംഎസ് രാമയ്യ കോളജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
രാജനകുണ്ഡെ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: വഹീദ. സഹോദരങ്ങള്‍: അഫ്രിന്‍ മുഹമ്മദ്, തന്‍വീര്‍ അഹമ്മദ്.
#MalayaliStudentDeath #Bengaluru #Kerala #India #RIP