

● സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
● തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.
● ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു.
● ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിനിടയിലാണ് സംഭവം.
തിരുവനന്തപുരം: (KVARTHA) ഡെറാഡൂണ്‍ സൈനിക അക്കാദമിയിലെ നീന്തല്‍ കുളത്തില്‍ മലയാളി ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്‍ ട്രെയിനിങ്ങിനിടയിലാണ് സംഭവം.
ജയ്പൂരില്‍ ഹവില്‍ദാര്‍ ആയിരുന്നു ബാലു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മരണത്തിന്റെ കൃത്യമായ കാരണം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മാത്രമേ വ്യക്തമാകൂ. സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.
ധീരജവാന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.
Article Summary: Malayali jawan found dead in a military academy swimming pool in Dehradun.
#IndianArmy #Jawan #Dehradun #Kerala #RIP #MilitaryTraining