Death | ജോലിക്ക് പോകാനിറങ്ങിയ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


● നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
● ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
● ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതര്‍.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
റിയാദ്: (KVARTHA) രാത്രി ഷിഫ്റ്റില്‍ ജോലിക്ക് പോകാനിറങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട പ്രവാസി മലയാളി ആശുപത്രിയില്‍ മരിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍വെച്ച് മലപ്പുറം നിലമ്പൂര്‍ മുണ്ടേരി സ്വദേശി അബ്ദുല്‍ അസീസ് (51) ആണ് മരിച്ചത്.
കമ്പനിയിലേക്ക് നൈറ്റ് ഡ്യൂട്ടിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയെത്തി. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ക്ലിനിക് ആംബുലന്‍സില്‍ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ജുബൈലിലെ ഒരു കെമിക്കല്‍ കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു അബ്ദുല്‍ അസീസ്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അവഞ്ഞിപ്പുറം മുഹമ്മദിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹറ ബാനു. മക്കള്‍: ആഷിഫ് ജസീം, ജമീല്‍ അഷ്ഫാഖ്, മിസാജ്. സഹോദരങ്ങള്‍: മുഷറഫ്, ഉമര്‍, സുബൈര്‍.
സഹോദരങ്ങളായ മുഷറഫും ഉമറും ജുബൈലില്‍ ഉണ്ട്. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു.
#MalayaliExpat #SaudiArabia #Death #HeartAttack #RIP #OverseasWorkers