മലയാളി യുവഡോക്ടറെ ഗോരഖ്പുരിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് ബന്ധുക്കൾ


● തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡ് ആണ് മരിച്ചത്.
● ഗോരഖ്പുർ ബിആർഡി മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയായിരുന്നു.
● ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം അറിഞ്ഞത്.
● മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
● ഒരു വർഷം മുൻപാണ് വിവാഹം കഴിഞ്ഞത്.
ഗോരഖ്പുർ: (KVARTHA) മലയാളി യുവഡോക്ടറെ ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗോരഖ്പുർ ബി.ആർ.ഡി. മെഡിക്കൽ കോളജിലെ പി.ജി. മൂന്നാം വർഷ വിദ്യാർഥിയായിരുന്നു അഭിഷോ. ഹോസ്റ്റൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി എന്നാണ് ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്.
അഭിഷോ ഡ്യൂട്ടിക്ക് എത്താത്തതിനെ തുടർന്ന് ആശുപത്രി അധികൃതർ താമസസ്ഥലത്ത് എത്തുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറിയുടെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് അഭിഷോയെ മരിച്ച നിലയിൽ കണ്ടെത്തിയത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു. ഒരു വർഷം മുൻപാണ് അഭിഷോയുടെ വിവാഹം കഴിഞ്ഞത്. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സഹപാഠികളും പറയുന്നത്.
മലയാളി ഡോക്ടറുടെ ദുരൂഹ മരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Malayali doctor found dead in Gorakhpur hostel room.
#Gorakhpur #MalayaliDoctor #MysteriousDeath #AbishoDavid #MedicalStudent #KeralaNews