SWISS-TOWER 24/07/2023

Death | തല്ലുമാല സിനിമയുടെ എഡിറ്റര്‍ നിഷാദ് യൂസഫ് കൊച്ചിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

 
Nishadh Yusuf Film editor found dead inside flat in Kochi
Nishadh Yusuf Film editor found dead inside flat in Kochi

Photo Credit: Instagram/Nishadh Yusuf

● 2022 -ല്‍ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
● മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ റിലീസ് ആകാനുള്ള ചിത്രങ്ങള്‍. 
● ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

കൊച്ചി: (KVARTHA) ഹരിപ്പാട് സ്വദേശിയായ മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ (Nishadh Yusuf-43) താമസസ്ഥലത്തെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

Aster mims 04/11/2022

ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് നിഷാദ് എഡിറ്റിങ് നിര്‍വഹിച്ച പ്രധാന ചിത്രങ്ങള്‍.  2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

സൂര്യയെ നായകനാക്കി സംവിധായകന്‍ ശിവ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം കങ്കുവ, മമ്മൂട്ടിയുടെ ബസൂക്ക എന്നിവയാണ് നിഷാദ് എഡിറ്റ് ചെയ്ത റിലീസ് ആകാനുള്ള ചിത്രങ്ങള്‍. കങ്കുവ നവംബര്‍ 14-ന് ചിത്രം റീലിസ് ചെയ്യാനിരിക്കെയാണ് നിഷാദിന്റെ മരണം. 

ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

#nishadyusuf #malayalamcinema #filmmaker #rip #mollywood #kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia