Loss | മേഘനാദം നിലച്ചു, മലയാള സിനിമയ്ക്ക് പുതുഭാവങ്ങള്‍ പകര്‍ന്ന നടന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ക്യാരക്ടര്‍ വേഷങ്ങളിലും മേഘനാഥന്‍ തിളങ്ങി.
● 1983-ല്‍ ഇറങ്ങിയ അസ്ത്രമായിരുന്നു ആദ്യ ചിത്രം.
● പൊലീസ് വേഷങ്ങളില്‍ അന്യാദൃശ്യമായ പെര്‍ഫോമന്‍സ്.
/ഭാമ നാവത്ത്
കണ്ണൂര്‍: (KVARTHA) മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ക്ക് പുതുഭാവങ്ങള്‍ പകര്‍ന്ന നടനാണ് ബാലന്‍ കെ നായര്‍ (Balan K Nair). നായകന്‍മാരുടെ ഇടി വാങ്ങി കൂട്ടുന്ന വില്ലനെന്നതിലുപരിയായി മികച്ച നടനെന്ന് അടയാളപ്പെടുത്തിയാണ് അദ്ദേഹം വേര്‍പിരിഞ്ഞത്. ഓപ്പോളെന്ന എം ടി ചിത്രത്തിലൂടെയാണ് ബാലന്‍ കെ. നായര്‍ ഭരത് അവാര്‍ഡ് നേടിയത്.
അപൂര്‍വ്വ രോഗബാധിതനായ ബാലന്‍ കെ നായര്‍ മരണമടഞ്ഞുവെങ്കിലും അദ്ദേഹത്തിന്റെ അഭിനയസ്ഫുലിംഗങ്ങള്‍ മലയാള സിനിമയില്‍ നിലനിര്‍ത്തിയ മകനായിരുന്നു മേഘനാഥന്‍ (Meghanadhan). പിതാവിനെ തളച്ചിട്ട വില്ലന്‍ വേഷങ്ങളാണ് മേലനാഥനെ തേടിയെത്തിയെങ്കിലും ചില ക്യാരക്ടര്‍ വേഷങ്ങളിലും മേഘനാഥന്‍ തിളങ്ങി.
1983-ല്‍ ഇറങ്ങിയ അസ്ത്രമായിരുന്നു ആദ്യ ചിത്രമെങ്കിലും ഭരതന്‍ സംവിധാനം ചെയ്ത ചമയത്തിലെ ക്രൂരനായ വില്ലനെ അവതരിപ്പിച്ച് മേഘനാഥന്‍ തിളങ്ങി. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങള്‍ അദ്ദേഹം ചെയ്തു. ബാലന്‍ കെ നായരുടേതിന് സമാനമായ ശബ്ദഗാംഭീര്യവും പൗരുഷം നിറഞ്ഞ മുഖഭാവങ്ങളും ആകാര ഭംഗിയും മേഘനാഥനുമുണ്ടായിരുന്നു.
പൊലീസ് വേഷങ്ങളില്‍ അന്യാദൃശ്യമായ പെര്‍ഫോമന്‍സ് അദ്ദേഹം കാഴ്ച്ചവെച്ചു. ഒരുപാട് റേഞ്ചുള്ള നടന്‍മാരിലൊരാളായിരുന്നു മേഘനാഥന്‍. തനിക്ക് കിട്ടിയ റോളുകള്‍ അദ്ദേഹം ഭംഗിയാക്കുകയും ചെയ്തു. സിനിമയില്ലാത്ത വേളകളില്‍ കൃഷിയായിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. മണ്ണിനെയും മനുഷ്യനെയും സ്‌നേഹിച്ച പച്ച മനുഷ്യനായിരുന്നു മേഘനാഥന്‍.
സിനിമാ താരത്തിന്റെ ജാഡയില്ലാതെ സാധാരണക്കാരനായി അദ്ദേഹം സ്വന്തം നാട്ടിലെ മണ്ണില്‍ കാലുറപ്പിച്ചു ജീവിച്ചു. ഇനിയും എത്രയോ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാള സിനിമയ്ക്ക് സുകൃതമാവേണ്ട നടനാണ് അകാലത്തില്‍ വേര്‍പിരിഞ്ഞത്. മഹാനായ അച്ഛന്റെ മഹാനായ നടനായിരുന്നു മേഘനാഥന്‍. മലയാള സിനിമയില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയാണ് അദ്ദേഹം കടന്നുപോകുന്നത്.
#Meghanathan #MalayalamCinema #RIP #Actor #Villain #KeralaCinema #BalanKNair
