ജനവാസ മേഖലയിൽ ആനയിറങ്ങി, ആക്രമണം; പേരക്കുട്ടികളുടെ മുന്നിൽ വെച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


● കാവിലട്ടി സ്വദേശിനി കല്യാണി ആണ് മരിച്ചത്.
● വനപാലകർ തുരത്തിയ ആനയാണ് ആക്രമിച്ചതെന്ന് സംശയം.
● മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം: (KVARTHA) എടവണ്ണയിലെ ജനവാസ മേഖലയിൽ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. കിഴക്കേ ചാത്തല്ലൂർ കാവിലട്ടി കമ്പിക്കയം ചന്ദ്രന്റെ ഭാര്യ കല്യാണി (68) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം നടന്നത്.
പ്രദേശത്ത് ആനശല്യം രൂക്ഷമായതിനാൽ വനപാലകർ ആനയെ കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കല്യാണിയുടെ പേരക്കുട്ടികൾ സമീപത്തെ പറമ്പിൽ കളിക്കാൻ പോയ സമയത്താണ് സംഭവം. വനപാലകർ തുരത്തിയ ആനയാണ് വീട്ടമ്മയെ ആക്രമിച്ചതെന്ന് സംശയിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വന്യജീവി ആക്രമണങ്ങൾ തടയാൻ എന്തൊക്കെ നടപടികളാണ് വേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കിടുക.
Article Summary: An elderly woman died in an elephant attack in Malappuram.
#Malappuram #ElephantAttack #KeralaNews #Wildlife #HumanAnimalConflict #Tragedy