റിയാദ്: വീട്ടുജോലിക്കാരി നാലുവയസുകാരിയെ തലയറുത്തുകൊന്നു. തൊഴിലുടമയുടെ മകളെയാണ് ഇന്തോനേഷ്യക്കാരിയായ യുവതി കൊലപ്പെടുത്തിയത്. മകളുടെ അരുംകൊല അറിഞ്ഞ് ജോലിസ്ഥലത്തുനിന്നും മടങ്ങിയ യുവാവ് വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ട്രാഫിക് സിഗ്‌നല്‍ മറികടന്ന് എതിരേ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ എതിരെ വന്ന കാറിന്റെ ഡ്രൈവര്‍ കൊല്ലപ്പെട്ടിരുന്നു.
സൗദിയിലെ പടിഞ്ഞാറന്‍ നഗരമായ യാന്‍ബുവിലാണ് സംഭവം നടന്നത്. ഏകമകളെ ജോലിക്കാരിയെ ഏല്പിച്ച് പുറത്തുപോയതാണ് വീട്ടമ്മ. ജോലിക്കാരിയുടെ മുറിയുടെ കതക് അകത്തുനിന്നും പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടമ്മ മകളെ തിരഞ്ഞ് കാണാതായപ്പോള്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ജോലിക്കാരിയുടെ മുറിക്കകത്ത് മകളുണ്ടെന്നറിഞ്ഞ വീട്ടമ്മ ഉടനെ പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി മുറി ചവിട്ടിതുറന്നെങ്കിലും അപ്പോഴേക്കും ജോലിക്കാരി കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. ജോലിക്കാരിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

SUMMERY: An Indonesian housemaid locked the four-year-old daughter of her Saudi employer in her room then used an axe to cut her head off.
Keywords: Gulf, Saudi Arabia, murder, daughter, employer, Axe,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.