Legacy | എം ടി മനുഷ്യസ്നേഹിയായ എഴുത്തുകാരനെന്ന് ഇ പി ജയരാജൻ
Updated: Dec 26, 2024, 17:57 IST
Photo: Screenshot from a Arranged Video
● എം ടി വാസുദേവൻ നായർ മലയാള സാഹിത്യത്തിനും കേരളത്തിനും അനശ്വര സംഭാവന നൽകിയവനാണ്
● ഇ പി ജയരാജൻ അദ്ദേഹത്തെ മനുഷ്യസ്നേഹിയായ എഴുത്തുകാരനായി പ്രതിപാദിച്ചു
● എം ടിയുടെ വേർപാടിൽ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കുചേർന്നതായി ഇ പി പറഞ്ഞു
കണ്ണൂർ: (KVARTHA) മലയാള ഭാഷയ്ക്കും കേരളത്തിനും അമൂല്യ സംഭാവന നൽകിയ സാഹിത്യ രംഗത്തെ അതികായനായിരുന്നു എം ടി വാസുദേവൻ നായരെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
മലയാളത്തെ ലോകോത്തര രംഗത്തേക്ക് കൊണ്ടു വരാൻ അദ്ദേഹത്തിൻ്റെ രചനകൾ സഹായിച്ചു. മലയാള സാഹിത്യത്തിൻ്റെ കുലപതി കൂടിയായ എം ടി യുടെ വേർപാട് വേദനാജനകമാണെന്നും ഇപി പറഞ്ഞു.
അദ്ദേഹത്തിൻ്റെ രചനകൾ സിനിമാ മേഖലയേയും പരിപോഷിപ്പിച്ചു. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മനുഷ്യസ്നേഹിയായിരുന്നു എം ടി അദ്ദേഹത്തിൻ്റെ വേർപാടിൽ അനുശോചിക്കുന്നതായും കുടുംബത്തിൻ്റെ ദുഖത്തിൽ പങ്കുചേരുന്നതായും ഇപി ജയരാജൻ പറഞ്ഞു
#MTVasudevanNair, #Epjayarajan, #MalayalamLiterature, #HumanitarianWriter, #KeralaCulture, #MalayalamCinema
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.