Tragedy | 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാള്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

 
Lottery Winner Killed in Road Accident
Lottery Winner Killed in Road Accident

Representational Image Generated by Meta AI

കൊച്ചി: (KVARTHA) ഭാഗ്യക്കുറി ജേതാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം അടിച്ച കോലഞ്ചേരി കടയിരുപ്പ് ഏഴിപ്രം മനയത്ത് വീട്ടില്‍ എം സി യാക്കോബാണ് (MC Yakob-75) മരിച്ചത്. മൂന്നുമാസം മുന്‍പാണ് യാക്കോബിന് എഴുപത്തിയഞ്ച് ലക്ഷം രൂപ ലോട്ടറിയടിച്ചത്. സമ്മാനത്തുക മൂന്നാഴ്ച മുന്‍പാണ് യാക്കോബ് കൈപ്പറ്റിയത്.

കോലഞ്ചേരിക്കടുത്ത് മൂശാരിപ്പടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കോലഞ്ചേരി പെരുമ്പാവൂര്‍ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. പുതുപ്പനത്ത് യൂസ്ഡ് കാര്‍ ഷോറൂമിലെ ജീവനക്കാരനായിരുന്നു എം സി യാക്കോബ്. 

വൈകിട്ട് ആറോടെ മൂശാരിപ്പടി ഭാഗത്തുനിന്നു വരുകയായിരുന്നു യാക്കോബ്. കടയിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യാക്കോബിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മരിച്ചു.

#lotterywinner #accident #tragedy #kerala #roadaccident #sadnews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia