88 വര്‍ഷങ്ങള്‍ക്ക് ശേഷം ലെനിന്റെ മൃതദേഹം റഷ്യ അടക്കം ചെയ്യുന്നു
Jun 11, 2012, 23:03 IST
മോസ്ക്കോ: വിപ്ലവാചാര്യന്‍ ലെനിന്റെ മൃതദേഹം റഷ്യ 88 വര്‍ഷങ്ങള്‍ക്ക് ശേഷം അടക്കം ചെയ്യുന്നു. സുഗന്ധതൈലങ്ങള്‍ പൂശി കേടാകാതെ സൂക്ഷിച്ചിരുന്ന വിപ്ലവാചാര്യന്റെ ഭൗതീക ശരീരം മോസ്കോ റെഡ് സ്വകയറിലായിരുന്നു ഇത്രയും നാള്‍ സൂക്ഷിച്ചിരുന്നത്.
ആധുനീക റഷ്യയുടെ രൂപീകരണത്തിന് ശേഷം ലെനിന്റെ മൃതദേഹം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ ബഹുമതികളോടെയും സൈനീക ചടങ്ങുകളോടും കൂടിയാകും സംസ്ക്കാര ചടങ്ങ് നടക്കുക എന്ന് റഷ്യന്‍ സാംസ്ക്കാരീക മന്ത്രി വ്ലാഡിമിര്‍ മെഡിന്‍സ്കി അറിയിച്ചു.
ലെനിന്റെ മാതാവിന്റെ കുഴിമാടത്തിന് സമീപമായിരിക്കും മൃതദേഹം അടക്കുക. സെന്റ് പീറ്റേഴ്സ് ബര്‍ഗിലാണ് ലെനിന്റെ മാതാവിന്റെ കുഴിമാടം സ്ഥിതിചെയ്യുന്നത്. 53ം വയസില്‍ 1924ലാണ് സ്റ്റാലിന്‍ മരണമടഞ്ഞത്.
English Summery
Lenin's funeral should be held.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.