ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; രക്ഷാപ്രവര്‍ത്തനത്തിന്‌ കോസ്റ്റ് ഗാര്‍ഡുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉരുള്‍പൊട്ടലില്‍ രണ്ട് മരണം; രക്ഷാപ്രവര്‍ത്തനത്തിന്‌ കോസ്റ്റ് ഗാര്‍ഡുകള്‍
കോഴിക്കോട്: കോഴിക്കോട് ഉരുള്‍പൊട്ടല്‍ തുടരുന്നു. ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ജില്ലയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. പുത്തന്‍പുരയ്ക്കല്‍ വര്‍ക്കി, പാലാര്‍തൊടി ഗോപാലന്‍ എന്നിവരാണ്‌ മരിച്ചത്. ഇന്നലെ ആനക്കാമ്പൊയ്‌ലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന്‌ വയസുകാരന്‍ മരിച്ചിരുന്നു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.

കണ്ണൂര്‍ ജില്ലയിലും കനത്ത മഴ തുടരുകയാണ്‌. പഴശ്ശി ഡാം കരകവിഞ്ഞൊഴുകി സമീപപ്രദേശങ്ങള്‍ വെള്ളത്തിനടിലായി. ഇരിട്ടിയില്‍ 200ഓളം കടകള്‍ വെള്ളത്തിനടിയിലായി. ജില്ലയുടെ പലഭാഗങ്ങളിലും ജനങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്‌. മൈസൂര്‍-ഇരിട്ടി റോഡ് വെള്ളത്തിനടിയിലായി. ജില്ലയില്‍ സുരക്ഷാഗാര്‍ഡുകളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

English Summery
Land slide killed two in Kozhikode
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia