ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം


● വടകര മടപ്പള്ളി സ്വദേശി അക്ഷയ്, മണിയൂർ സ്വദേശി അശ്വിൻ എന്നിവരാണ് മരിച്ചത്.
● തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിനിന്റെ മാന്‍ ബാസ്ക്കറ്റ് തകർന്നാണ് അപകടം.
● മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
● കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കുമ്പള: (KVARTHA) നിർമ്മാണം അവസാന ഘട്ടത്തിലെത്തിയ പുതിയ ദേശീയപാതയിൽ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനിടെ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടകര മടപ്പള്ളി സ്വദേശിയായ അക്ഷയ് (30), മണിയൂർ സ്വദേശിയായ അശ്വിൻ (26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച (11.09.2025) ഉച്ചയോടെയാണ് മൊഗ്രാൽ പുത്തൂർ ദേശീയപാതയിൽ അപകടം നടന്നത്.

തെരുവ് വിളക്ക് സ്ഥാപിക്കാൻ ക്രെയിൻ ഉപയോഗിക്കുകയായിരുന്നു അക്ഷയ്യും അശ്വിനും. ഇരുവരും നിന്നിരുന്ന ക്രെയിനിന്റെ മാന്‍ ബാസ്ക്കറ്റ് തകർന്നു വീണാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും അക്ഷയിയുടെ മരണം സംഭവിച്ചിരുന്നു. അതേസമയം, നില ഗുരുതരമായതിനാൽ അശ്വിനെ ഉടൻ തന്നെ മംഗ്ളൂറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Two workers die after a crane collapses on a highway in Kumbala.
#Kumbala #CraneAccident #KeralaAccident #NationalHighway #WorkerSafety #Tragedy