കൂടംകുളം സംഘര്‍ഷം വ്യാപിക്കുന്നു; തൂത്തുക്കുടിയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

 


കൂടംകുളം സംഘര്‍ഷം വ്യാപിക്കുന്നു; തൂത്തുക്കുടിയില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
കൂടംകുളം: കൂടംകുളത്ത് പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം സമീപ ജില്ലകളിലേയ്ക്കും വ്യാപിച്ചു. തൂത്തുക്കുടിയില്‍ പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൂടം കുളം പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയ മാര്‍ച്ചിനുനേരെയായിരുന്നു പോലീസ് വെടിവെപ്പ്. ആയിരത്തോളം പേരാണ്‌ മാര്‍ച്ചില്‍ പങ്കെടുത്തത്.

ഇതിനിടെ കൂടം കുളം ആണവനിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനെതിരെ പ്രക്ഷോഭം നയിച്ച നാലായിരത്തോളം വരുന്ന പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ജലപീരങ്കിയില്‍ നിന്നും രക്ഷപ്പെടാനായി നിരവധി പ്രക്ഷോഭകര്‍ കടലില്‍ ചാടിയത് പ്രദേശത്തെ ആശങ്കയിലാഴ്ത്തി.

SUMMERY: Kudankulam: Protesters near the Kudankulam nuclear plant in Tamil Nadu reportedly jumped into the sea after the police fired tear gas in an attempt to control the large demonstration. In neighbouring Tuticorin district, one person was reportedly killed when police fired into a crowd of fishermen in who were protesting against the nuclear plant.

Keywords: National, Koodamkulam, Protesters, killed, police, firing, jumped in to sea, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia