Accident | കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ADVERTISEMENT
● അപകടത്തില്‍പെട്ടത് മലപ്പുറം ഡിപ്പോയില്‍ പുറപ്പെട്ട വാഹനം.
● സംഭവം പുലര്‍ച്ചെ 4 മണിയോടെ നഞ്ചന്‍കോടിന് സമീപം.
● യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിവരം.
മലപ്പുറം: (KVARTHA) കേരളത്തില്‍ നിന്ന് ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് (KSRTCBus) കര്‍ണാടകയില്‍ അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് മലപ്പുറം ഡിപ്പോയില്‍ നിന്നും ബെംഗ്‌ളൂറിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍പെട്ടത്. കെഎസ്ആര്‍ടിസി ബസില്‍ 30 യാത്രക്കാരെങ്കിലും ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇവരില്‍ 20 യാത്രക്കാര്‍ക്ക് അപകടത്തില്‍ നിസാര പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ബസ് നഞ്ചന്‍കോടിന് സമീപം മധൂരില്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടം സംഭവിച്ചത്. മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചന്‍കോട്. ഇടിയുടെ ആഘാതത്തില്‍ ഹസീബിന്റെ തല ശക്തമായി വാഹനത്തിലിടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
#KSRTCAccident #Kerala #Karnataka #BusAccident #RoadSafety #RIP
