Accident | ദേശീയപാത ബൈപ്പാസ് റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

 
Sajmeer, who died in Kannur where a KSRTC bus collided with a scooter
Sajmeer, who died in Kannur where a KSRTC bus collided with a scooter

Photo: Arranged

● സിവില്‍ എഞ്ചിനീയറായി ജോയി ചെയ്യുന്നു.
● ചൊവ്വാഴ്ച രാത്രിയാണ് അപകടം.
● പിറകില്‍നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു.
● ഖബറടക്കം തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ നടക്കും.

കണ്ണൂര്‍: (KVARTHA) തലശ്ശേരി - മാഹി ദേശീയപാത ബൈപ്പാസ് റോഡില്‍ മുഴപ്പിലങ്ങാട് ശ്രീനാരായണ മഠത്തിന് സമീപം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലില്‍ സജ്മീറാണ് ദാരുണമായി മരിച്ചത്. സിവില്‍ എഞ്ചിനീയറാണ്. 

ചൊവ്വാഴ്ച രാത്രി 10.30 ന് തലശ്ശേരിയില്‍ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യയുടെ വീട്ടിലേക്ക് സര്‍വീസ് റോഡിലൂടെ വരുമ്പോള്‍ പിറകില്‍ നിന്നും വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മുഴപ്പിലങ്ങാട് ടിപ്‌ടോപ്പ് റഹ് മാനിയ മസ്ജിദിന് സമീപം പരേതനായ അബ്ബാസ് ഹാജിയുടെ മകള്‍ ശബാനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് തലശ്ശേരി സ്റ്റേഡിയം പള്ളിയില്‍ നടക്കും.

#KannurAccident #KSRTC #KeralaAccident #RoadSafety #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia