

● ചടയമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
● മരണകാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.
● രക്ഷിതാക്കളായ അനിൽ, സിന്ധു എന്നിവരുടെ മകളാണ്.
കൊല്ലം: (KVARTHA) കൊല്ലം ആയൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആയൂർ കുളഞ്ഞി കുണ്ടൂർ പുതുവൽ വീട്ടിൽ അനിൽ-സിന്ധു ദമ്പതികളുടെ മകൾ അനഘ (16) ആണ് മരിച്ചത്. വീട്ടുവളപ്പിലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
അയൂർ ജവഹർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് അനഘ. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചടയമംഗലം പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A 16-year-old tenth-grade student, Anagha, was found deceased in Kollam's Ayur.
#Kollam #Ayur #StudentDeath #KeralaNews #AssaultPrevention #MentalHealth