വാതക സിലിണ്ടർ ലോറിയുമായി കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം


● മരിച്ചത് എറണാകുളം സ്വദേശി.
● വാഹനം വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു.
● ലോറി ഡ്രൈവർക്കും പരിക്കേറ്റു.
കൊല്ലം: (KVARTHA) ദേശീയപാതയിൽ വാതക സിലിണ്ടർ കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ച് പാർസൽ വാൻ ഡ്രൈവർ മരിച്ചു. അപകടത്തിൽ എറണാകുളം സ്വദേശിയാണ് മരിച്ചത്. ഗ്യാസ് സിലിണ്ടർ ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. സിലിണ്ടറുകൾ കയറ്റിയ ലോറി മറിയാതിരുന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

പുലർച്ചെ അഞ്ചരയോടെ തട്ടാമല സ്‌കൂളിനടുത്തുള്ള ദേശീയപാതയിലായിരുന്നു അപകടം. കൂട്ടിയിടിച്ച ശേഷം വാനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്‌സ് സംഘമെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കഴക്കൂട്ടത്തെ പ്ലാന്റിൽ നിന്നും ആലപ്പുഴയിലേക്ക് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയുമായി പാർസൽ വാൻ കൂട്ടിയിടിക്കുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: A parcel van driver died in a road accident in Kollam after colliding with a gas cylinder lorry.
#Kollam #RoadAccident #Kerala #Tragedy #NationalHighway #GasLorry