കൊല്ലം സ്വദേശിനി കാനഡയിൽ ശുചിമുറിയിൽ മരിച്ച നിലയിൽ

 
Kollam Native Anitta Benans Found Deceased in Bathroom in Canada Residence
Kollam Native Anitta Benans Found Deceased in Bathroom in Canada Residence

Photo Credit: Facebook/Sajan Chacko

● ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസ് ആണ് മരിച്ചത്.
● ബിസിനസ് മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദധാരിയാണ്.
● കാനഡയിലെ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.
● പനി ആയതിനാൽ രണ്ട് ദിവസമായി അവധിയിലായിരുന്നു.
● ഒപ്പം താമസിക്കുന്നവരാണ് മൃതദേഹം കണ്ടത്.

കൊല്ലം: (KVARTHA) ഇരവിപുരം സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അനീറ്റ കാനഡയിലെ ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് അനീറ്റയോടൊപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച (17.07.2025) പോസ്റ്റ്‌മോർട്ടം നടക്കും. ഇതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

തിങ്കളാഴ്ചയും അമ്മ രജനിയുമായി അനീറ്റ ഫോണിൽ സംസാരിച്ചിരുന്നു. പനി ആയതിനാൽ രണ്ട് ദിവസമായി അവധിയിലായിരുന്നുവെന്നും പറഞ്ഞിരുന്നു. സംഭവത്തില്‍ കാനഡ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ ഇത്തരം മരണങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ നൽകണമെന്ന് കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Kollam native Anitta Benans found dead in Canada residence.

#CanadaDeath #AnittaBenans #Kollam #NRI #Toronto #MysteryDeath

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia