സി എം പിയുടെ ആദ്യകാല നേതാവ് കൊളങ്ങരേത്ത് ഗോപാലന്‍ അന്തരിച്ചു

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 16.06.2020) സി എം പിയുടെ ആദ്യകാല നേതാവ്  ചെറുതാഴം അടുത്തില കൊളങ്ങരേത്ത് ഗോപാലന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം കുറച്ച് വര്‍ഷമായി പൊതുരംഗത്ത് സജീവമായിരുന്നില്ല.പാര്‍ട്ടിയുടെ മുന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗമായിരുന്നു. അടിയന്തിരാവസ്ഥ കാലം ഉള്‍പ്പെടെ 15 വര്‍ഷത്തോളം സിപിഎം ഏഴോം ലോക്കല്‍ കമ്മിറ്റി സിക്രട്ടറിയായിരുന്നു. ത്യാഗ നിര്‍ഭരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. എകെജി ആശുപത്രി തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് അക്രമത്തിന് വിധേയനായി കാല്‍മുട്ടുകള്‍ തകര്‍ന്ന് ദീര്‍ഘകാലം ചികിത്സയിലാലിരുന്നു.
സി എം പിയുടെ ആദ്യകാല നേതാവ് കൊളങ്ങരേത്ത് ഗോപാലന്‍ അന്തരിച്ചു

കര്‍ഷക-കര്‍ഷകതൊഴിലാളി രംഗത്തായിരുന്നു പ്രധാന പ്രവര്‍ത്തനം. ഏഴോം ബേങ്ക്, അടുത്തില വീവേഴ്‌സ് എന്നിവയില്‍ ഡയറക്ടറായിരുന്നു. കൃഷിക്കാരനായി ലളിത ജീവിതം നയിച്ചു. ചിട്ടയായ പ്രവര്‍ത്തനം, പാര്‍ട്ടിക്കുള്ളില്‍ ആരുടെയും മുഖത്ത് നോക്കി വിമര്‍ശനം, വിട്ടുവീഴ്ചയില്ലാത്ത സമീപനം, നിര്‍ഭയത്വം എന്നിവ കൈമുതലാക്കിയ സഖാവായിരുന്നു.

സി എം പിയുടെ ആദ്യകാല നേതാവ് കൊളങ്ങരേത്ത് ഗോപാലന്‍ അന്തരിച്ചു

ഭാര്യ: ശാന്ത. മക്കള്‍: ബീന (ബംഗളൂരു), മിനി (പരിയാരം മെഡി. കോളജ്) ജാമാതാക്കള്‍: ചന്ദ്രന്‍ നമ്പ്യാര്‍ (പട്ടാനൂര്‍), കെ കെ വേണുഗോപാലന്‍ (റിട്ട. കണ്ണൂര്‍ ജില്ലാ ബേങ്ക്). സംസ്‌കാരം അടുത്തില ശ്മശാനത്തില്‍ നടത്തി.

Keywords:  Kannur, News, Kerala, Death, Obituary, Kolangareth Gopalan passed away
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia