Death | കേളി പ്രവർത്തകനായ പ്രവാസി റിയാദിൽ മരിച്ചു 

 
Keralite Expatriate Passes Away in Riyadh
Keralite Expatriate Passes Away in Riyadh

Photo: Arranged

● കഴിഞ്ഞ 13 വർഷമായി റിയാദില്‍.
● മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.
● മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

റിയാദ്: (KVARTHA) പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗവും മലപ്പുറം പുതു പൊന്നാനി സ്വദേശിയുമായ ശമീർ മുഹമ്മദ്‌ (35) ആണ് മരിച്ചത്. പുതു പൊന്നാനി കിഴക്കകത്ത് വീട്ടിൽ മുഹമ്മദ്‌ - സകീന ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് സുമേഷി കിങ് സൗദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  അടിയന്തര ശസ്ത്രക്രിയക്കായി മലാസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ് ശസ്ത്രക്രിയ നടത്തിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ: മുഹ്സിന. മഹിർ, മെഹറ, മലീഹ എന്നിവർ മക്കളാണ്. സഹോദരങ്ങളായ സുഹൈൽ, സനാഹുല്ല, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കേളി ജീവകാരുണ്യ വിഭാഗം നടത്തിവരികയാണ്.

#KeralaExpatriate #Riyadh #SaudiArabia #death #KelyKalaSamskarikaVedi #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia