Tragedy | റാസല്‍ഖൈമയിലെ മലമുകളില്‍ നിന്ന് വീണ് കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം; അപകടം അവധിയാഘോഷിക്കാനെത്തിയപ്പോള്‍

 
Tragic death of a Keralite in Ras Al Khaimah.
Tragic death of a Keralite in Ras Al Khaimah.

Photo Credit: Screenshot from a X video by Bisdak Ventures

● അപകടം ഫോട്ടോയെടുക്കുന്നതിനിടയിലെന്ന് നിഗമനം.
● അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്ന് പൊലീസ്.
● ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. 

റാസല്‍ഖൈമ: (KVARTHA) അവധിയാഘോഷത്തിനായി റാസല്‍ഖൈമ ജെബല്‍ ജെയ്സ് മലയിലെത്തിയ കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ തോട്ടട വട്ടക്കുളം സ്വദേശി സായന്ത് മധുമ്മല്‍ (32) ആണ് മരിച്ചത്. ജെബല്‍ ജെയ്സ് മലമുകളില്‍ നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോട്ടോയെടുക്കുന്നതിനിടയില്‍ അബദ്ധത്തില്‍ താഴേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

പൊതുഅവധിദിനമായ തിങ്കളാഴ്ച പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം റാസല്‍ഖൈമ ജെബല്‍ ജെയ്സ് മലയിലെത്തിയതായിരുന്നു സായന്ത്. ഒപ്പമുണ്ടായ സായന്തിനെ പെട്ടെന്ന് കാണാത്തതിനെ തുടര്‍ന്ന് കൂട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ദുബായില്‍ ഓട്ടോ ഗാരേജ് ജീവനക്കാരനാണ്. നടപടികള്‍ പൂര്‍ത്തിയാക്കിശേഷം മൃതദേഹം ബുധനാഴ്ച്ച രാത്രി ഷാര്‍ജയില്‍ നിന്നുള്ള കണ്ണൂര്‍ വിമാനത്തില്‍ നാട്ടിലെത്തിക്കും. രമേശനും സത്യയുമാണ് മാതാപിതാക്കള്‍. ഭാര്യ: അനുശ്രീ. സോണിമ ഏകസഹോദരിയാണ്.

#RasAlKhaimah #UAE #Kerala #accident #hiking #tragedy #RIP #condolences

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia