Expat Died | സൗദിയില്‍ പ്രവാസി മലയാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
Aug 16, 2024, 17:58 IST
Representational Image Generated by Meta AI
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതര്‍
റിയാദ്: (KVARTHA) ആലപ്പുഴ (Alappuzha) സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു (Died). തകഴി സ്വദേശി സുധീപ് കൃഷ്ണന്‍ (49) ആണ് മരിച്ചത്. ഹൃദയാഘാതമാണ് (Heart Attack) മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഗള്‍ഫ് ഏഷ്യ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ്.
ജോലിക്കിടെ കുഴഞ്ഞുവീണ ഉടനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടി തുടങ്ങിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഭാര്യ: ദേവി.#SaudiArabia #Kerala #RIP #expatriatedeath #heartattack #obituary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.