Accident | തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ 2 മലയാളികള്‍ മരിച്ചു; 10 പേര്‍ക്ക് പരുക്ക് 

 
accident board indicates 2 malayalees died in Dindigul

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● തമിഴ്‌നാട് ദിണ്ടിഗലിൽ വാഹനാപകടം.
● രണ്ട് കേരള സ്വദേശികൾ മരിച്ചു.
● പലർക്കും പരിക്കേറ്റു.

ചെന്നൈ: (KVARTHA) തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശികളായ ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന കാറിന് നിയന്ത്രണം നഷ്ടപ്പെട്ടപെടുകയും സമീപത്തെ പാലത്തില്‍ ഇടിക്കുകയുമായിരുന്നു.

Aster mims 04/11/2022

അപകടത്തില്‍ 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായ മിഥുന്‍ രാജിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തില്‍പ്പെട്ടത്.  മിഥുന്‍ രാജിനെ പുതിയ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാന്‍ കുടുംബവും സുഹൃത്തുക്കളും പോകുന്നതിനിടെയായിരുന്നു അപകടം. തിരുച്ചിറപ്പള്ളി ഭാഗത്തേക്കായിരുന്നു ഇവര്‍ പോയിരുന്നത് എന്നാണ് വിവരം.

#KeralaAccident #TamilNaduAccident #roadaccident #caraccident #IndiaNews #RIP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia