മൂന്ന് ദിവസത്തെ രക്തചൊരിച്ചിലിനൊടുവില്‍ വെസ്റ്റ്‌ഗേറ്റ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍

 


നെയ്‌റോബി: മൂന്ന് ദിവസങ്ങള്‍ നീണ്ടുനിന്ന രക്തചൊരിച്ചിലിനൊടുവില്‍ വെസ്റ്റ്‌ഗേറ്റ് മാളിന്റെ നിയന്ത്രണം സൈന്യം പിടിച്ചെടുത്തതായി റിപോര്‍ട്ട്. കെനിയന്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 62 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനീക നടപടി പൂര്‍ണമായതായി പ്രഖ്യാപിക്കുന്നതിനുമുന്‍പ് തന്നെ മാളിനുള്ളിലുണ്ടായിരുന്ന മുഴുവന്‍ തീവ്രവാദികളേയും ഉന്മൂലനം ചെയ്തതായി സൈനീക വക്താവ് അറിയിച്ചു. തീവ്രവാദികള്‍ ബന്ദികളാക്കിയവരേയും മോചിപ്പിച്ചതായാണ് റിപോര്‍ട്ട്.

മാളില്‍ നിന്നും ഇപ്പോള്‍ വെടിയൊച്ചകളോ സ്‌ഫോടന ശബ്ദങ്ങളോ കേള്‍ക്കുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. അതേസമയം ആക്രമണത്തിനും ഏറ്റുമുട്ടലിനും ഇടയില്‍ കാണാതായവരെക്കുറിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. 60ലേറെ പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്ച അര്‍ദ്ധരാത്രിയിലാണ് ഒരു സംഘം തീവ്രവാദികള്‍ മാളിനുള്ളില്‍ കടന്ന് ആക്രമണം നടത്തിയത്.

SUMMARY: Nairobi: Kenyan security forces have finally taken control of the Westgate mall where a siege of Islamist militants killed at least 62 people, including shoppers and staff.
മൂന്ന് ദിവസത്തെ രക്തചൊരിച്ചിലിനൊടുവില്‍ വെസ്റ്റ്‌ഗേറ്റ് സൈന്യത്തിന്റെ നിയന്ത്രണത്തില്‍

Keywords: World news, Obituary, Nairobi, Two Indians, Amongst, Killed, 26/11, Style terror attack, Upscale mall, Nairobi, Kenya, Saturday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia