കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു

 


ADVERTISEMENT

മുംബൈ: (www.kvartha.com 25.11.2014) പ്രമുഖ കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചു. 94മ് വയസില്‍ മുംബൈയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജ രോഗങ്ങളെ തുടര്‍ന്ന് സിതാര ദേവി ഏറെ നാളുകളായി ചികില്‍സയിലായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന സിതാര ദേവിയുടെ ആരോഗ്യനില തിങ്കളാഴ്ച കൂടുതല്‍ വഷളാവുകയായിരുന്നു. ജസ്ലോക് ആശുപത്രിയിലായിരുന്നു അവരെ പ്രവേശിപ്പിച്ചിരുന്നത്.

സിതാര ദേവി നേരത്തെ കുംബല്ല ഹില്‍ ഹോസ്പിറ്റലിലും ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലും ചികില്‍സ തേടിയിരുന്നു. മകളുടെ ഭര്‍ത്താവ് രാജേഷ് മിശ്രയാണ് സിതാര ദേവിയുടെ മരണവിവരം അറിയിച്ചത്.

കഥക് നര്‍ത്തകി സിതാര ദേവി അന്തരിച്ചുസംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മ ശ്രീ, കാലിദാസ സമ്മാന്‍ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ സിതാര ദേവിക്ക് ലഭിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ 1920ലായിരുന്നു സിതാരയുടെ ജനനം. പതിനൊന്ന് വയസുള്ളപ്പോള്‍ അവരുടെ കുടുംബം മുംബൈയിലേയ്ക്ക് ചേക്കേറി.

മൂന്നര മണിക്കൂര്‍ ഒറ്റയ്ക്ക് കച്ചേരി നടത്തി സിതാര ദേവി രവീന്ദ്ര നാഥ ടാഗോറിനെ പോലും അമ്പരപ്പിച്ചു. പിന്നീടുള്ള 60 വര്‍ഷങ്ങള്‍ സിതാര ദേവിയെന്ന കഥക് ഇതിഹാസത്തിന്റേതായിരുന്നു.

SUMMARY: Eminent Kathak danseuse Sitara Devi died in Mumbai on Tuesday after prolonged illness, her son-in-law confirmed. She was 94.

Keywords: Kathak Dancer, Saritha Devi, Mumbai,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia