കാസർകോട്ട് ഒരു കുടുംബത്തിലെ നാല് പേരെ അവശ നിലയിൽ കണ്ടെത്തി; പിന്നാലെ മരണം


● അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
● മരിച്ചത് പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി, ഭാര്യ ഇന്ദിര, മകന്.
● കുടുംബം കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നെന്ന് വിവരം.
● പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കാസർകോട്: (KVARTHA) കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ നാല് പേരെ അവശ നിലയിൽ കണ്ടെത്തി. പിന്നാലെ മരണം സംഭവിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (55), മകന് രാജേഷ് (32) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ രാകേഷ് (27) ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നു.

വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. നാല് പേരെയും ഉടൻതന്നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ തന്നെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചതായാണ് വിവരം. ഇളയ മകൻ രാകേഷ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്. നിലവില്‍ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുകയാണ്. കർഷകരായ ഗോപിയും കുടുംബവും കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നെന്ന് വിവരമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056
ഇത്തരം ദാരുണ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമൂഹത്തിന് എന്തുചെയ്യാൻ കഴിയും? നിങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Three family members found unresponsive, later died, in Kasaragod.
#Kasaragod #Kanjangad #Tragedy #KeralaNews #FamilyTragedy #Investigation