ബാംഗ്ലൂര്‍: അജ്ഞാതരായ ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് അന്തരിച്ചു.
കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഉദ്യോഗസ്ഥന്‍ എസ്.പി മഹന്ദേശ് (48)ആണ് മരിച്ചത്. അഞ്ച് ദിവസങ്ങള്‍ക്കുമുന്‍പാണ് മര്‍ദ്ദനമേറ്റ മഹന്ദേശിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു മരണം.
ഭൂമി അനധികൃതമായി പതിച്ചുനല്‍കിയതിനെതിരെ ശക്തമായി രംഗത്തുവന്നയാളാണ് മഹന്ദേശ്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മഹന്ദേശ് രാഷ്ട്രീയകാര്‍ക്കിടയിലേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലേയും അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രയത്നിച്ച വ്യക്തിയാണ്. ദിവസങ്ങള്‍ക്കുമുന്‍പ് മര്‍ദ്ദനമേറ്റ മഹന്ദേശിനെ അബോധാവസ്ഥയില്‍ റോഡില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
English Summery
Bangalore: Five days after he was allegedly attacked, a Karnataka Administrative Service (KAS) officer, who was also reportedly a whistle-blower in a controversial land allotment case, died at a private hospital today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.