Accidental Death | അല്‍ ഐനിലെ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.
അബൂദാബി: (KVARTHA) കണ്ണൂര്‍ സ്വദേശിയായ യുവാവ് യുഎഇയിലെ അല്‍ ഐനിലുണ്ടായ (Al Ain- UAE) വാഹനാപകടത്തില്‍ (Road Accident) മരിച്ചു. ചക്കരക്കല്‍ മൗവ്വഞ്ചേരി (Chakkarakkal, Mowanchery) സ്വദേശിയായ അബ്ദുല്‍ ഹക്കീമാണ് (24) മരിച്ചത്. തിങ്കളാഴ്ച (05.08.2024) പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
ഹക്കീം ഓടിച്ച കാര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അല്‍ ഐനില്‍ നിന്നു അബൂദാബിയിലേക്ക് വരുമ്പോള്‍ സൈ്വഹാന്‍ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. അല്‍ ഐനില്‍ സഹോദരന്‍ അസ്ഹറിനോടൊപ്പം ബിസിനസ് നടത്തുന്ന ഹക്കീം അവിവാഹിതനാണ്.
പിതാവ്: അബ്ദുല്‍ ഖാദര്‍. മാതാവ്: ഖൈറുന്നിസ. സഹോദരങ്ങള്‍: അസ്ഹര്‍ (അല്‍ഐന്‍), ഹാജറ, ഹസ്ന. മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച ചക്കരക്കല്‍ പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
