Accidental Death | കണ്ണൂരില്‍ റോഡരികിലെ താഴ്ചയിലേക്ക് ഇരുചക്രവാഹനം മറിഞ്ഞ് യുവാവ് മരിച്ചു
കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫിസിന് എതിര്‍വശത്തുനിന്നും പുലിമുക്കിലേക്കുള്ള റോഡിലാണ് അപകടം.
മണിക്കൂറിലേറെ കുഴിയില്‍ വീണ് കിടന്നതായാണ് സൂചന.
കണ്ണൂര്‍: (KVARTHA) കോര്‍പറേഷന്‍ പരിധിയിലെ കക്കാട് (Kakkat) നിയന്ത്രണംവിട്ട ഇരുചക്രവാഹനം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം (Youth Died). ബൈക് യാത്രക്കാരനായ (Two Wheeler Passenger) വാരം ചാലില്‍ മെട്ടയിലെ പി കെ നിഷാദ് (45) ആണ് മരിച്ചത്.
കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫീസിന് എതിര്‍വശത്തുനിന്നും പുലിമുക്കിലേക്കുള്ള റോഡിലാണ് അപകടം. ഞായറാഴ്ച (28.07.2024) രാത്രി 8.30ഓടെയാണ് സംഭവം. ഉയരത്തിലുള്ള റോഡില്‍ നിന്നും താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് വാഹനം മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാല്‍ പെട്ടെന്ന് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടിരുന്നില്ല. ഇതിന് ഏതാനും അകലെ നിര്‍ത്തിയിട്ട വാഹനമെടുക്കാന്‍ എത്തിയ വീട്ടുകാരില്‍ ഒരാളാണ് നിഷാദ് വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
അപകടത്തില്‍പെട്ട് മണിക്കൂറിലേറെ വീണ് കിടന്നതായാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. വാരത്തെ തറവാട്ട് വീട്ടില്‍നിന്നും പള്ളിക്കുന്നിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. പരേതരായ ഒ വി ഉത്തമന്റെയും പി കെ ശ്രീവല്ലിയുടെയും മകനാണ്. ഭാര്യ: ജ്യോതി. മക്കള്‍: അഭിനന്ദ്, അനാമിക. സഹോദരങ്ങള്‍: പി കെ ഷീജ, ശരത്ത് കുമാര്‍, രഞ്ജിമ, പരേതനായ സുധീപ്.