

● വേങ്ങാട് പഞ്ചായത്തിന്റെ അധീനതയിലുള്ള കുളത്തിലാണ് അപകടം.
● ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്.
● ബിജുവിനോടൊപ്പം കുളിക്കുകയായിരുന്ന ബന്ധു വിവരമറിയിച്ചു.
● മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പിനടുത്ത് കായലോട് പറമ്പായിയിൽ കുളത്തിൽ കുളിക്കുകയായിരുന്ന യുവാവ് ദാരുണമായി മുങ്ങിമരിച്ചു. പറമ്പായി സ്വദേശി ഇളയിടത്ത് ബിജു (44) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ പറമ്പായിയിലെ വീടിന് സമീപത്തുള്ള വേങ്ങാട് പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുളത്തിലാണ് സംഭവം. ബിജുവിനോടൊപ്പം കുളിക്കുകയായിരുന്ന ബന്ധു വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം തുടർനടപടികൾക്കായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പിൽ സംസ്കരിക്കും. ഈ ദാരുണ മരണം നാട്ടുകാരെയും ബന്ധുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.
ഈ ദാരുണ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യുക.
Article Summary: Young man drowns in a pond while bathing in Kannur, Kerala.
#Kannur #Drowning #Accident #KeralaNews #Tragedy #LocalNews