Newlywed Death | കണ്ണൂരിൽ നവവധു ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു


● വലിയപറമ്പ് പടന്നക്കടപ്പുറത്തെ നിഖിതയാണ് മരിച്ചത്.
● നിഖിതയും വൈശാഖും 2024 ഏപ്രിൽ ഒന്നിനാണ് വിവാഹിതരായത്.
● ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്.
കണ്ണൂർ: (KVARTHA) നവവധുവായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ ഭര്‍തൃവീട്ടിലെ ബെഡ്‌റൂമില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചു. കാസർകോട് ജില്ലയിലെ വലിയപറമ്പ് പടന്നക്കടപ്പുറത്തെ ബീച്ചാരക്കടവ് കളത്തില്‍ പുരയില്‍ വീട്ടില്‍ സുനില്‍-ഗീത ദമ്പതികളുടെ മകള്‍ നിഖിത (20) യാണ് തിങ്കളാഴ്ച മരിച്ചത്.
ആന്തൂര്‍ നഗരസഭയില്‍ നണിച്ചേരിയിലെ വൈശാഖിന്റെ ഭാര്യയാണ് നിഖിത. തളിപ്പറമ്പ് ലൂര്‍ദ് നഴ്‌സിംഗ് കോളജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കുകയാണ് ഇവർ. ഭര്‍ത്താവ് വൈശാഖ് ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ് വിഭാഗത്തില്‍ വിദേശത്ത് ജോലി ചെയ്തുവരികയാണ്. വൈശാഖിന്റെ നണിച്ചേരിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം നിഖിത ജീവനൊടുക്കിയത്. 2024 ഏപ്രില്‍ ഒന്നിനാണ് നിഖിതയും വൈശാഖും തമ്മില്‍ വിവാഹിതരായത്.
മരണത്തില്‍ സംശയമുണ്ടെന്ന് കാണിച്ച് നിഖിതയുടെ അമ്മയുടെ സഹോദരൻ കെ.പി രവി തളിപ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിപ്രകാരമാണ് പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചത്. കഴിഞ്ഞ ദിവസം പടന്നക്കടപ്പുറത്തെ വീട്ടില്‍ പോയ നിഖിത സന്തോഷവതിയായിരുന്നുവെന്നും രണ്ടു ദിവസം കഴിഞ്ഞ് പഠനം നടത്തുന്ന സ്ഥാപനത്തില്‍ നിന്നും ടൂറിന് പോകുന്നുണ്ടെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Newlywed woman was found dead in her husband's house in Kannur. Her relatives have filed a complaint alleging suspicion in her death, leading the police to launch an investigation.
#NewlywedDeath, #SuspiciousDeath, #Kannur, #Kerala, #PoliceInvestigation, #Tragedy