

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കക്കാട് പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്.
● റഷീദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● സ്കൂട്ടർ ഓടിച്ചിരുന്ന റാഹിലയ്ക്ക് നിസ്സാര പരിക്കേറ്റു.
കണ്ണൂർ: (KVARTHA) കോർപറേഷൻ പരിധിയിലെ കക്കാട് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധിക മരിച്ചു. ശാദുലിപ്പള്ളി അരൂംഭാഗം തഖ്‌വ മസ്ജിദിന് സമീപം കെ പി ഹൗസിൽ പരേതനായ വി സി ഇസ്മായിലിന്റെ ഭാര്യ കെ പി റഷീദ (67) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.20-ന് കക്കാട് പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്ത് നിന്ന് കുഞ്ഞിപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റഷീദയെ ധനലക്ഷ്മി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദയുടെ ബന്ധുവായ റാഹിലയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. അവർക്ക് നിസ്സാര പരിക്കേറ്റു.
പരേതനായ വെള്ളുവക്കണ്ടി അബൂബക്കർ ഹാജിയാണ് റഷീദയുടെ പിതാവ്. മാതാവ് പരേതയായ കെ പി ഖദീജ. മക്കൾ: ഇജാസ്, ഇനാസ് (ദുബൈ), റിഷാന, ജസിൻ, സൈബ. സഹോദരങ്ങൾ: കെ പി സലിം, കെ പി റഹീസ്, കെ പി ജമീല, സബിറ, മറിയം, സാജിദ, അമീന.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ.
Article Summary: A woman died in a bus-scooter accident in Kannur.
#Kannur #RoadAccident #KeralaNews #Kakkad #Accident #Tragedy