കണ്ണൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് എസ്കെഎസ്എസ്എഫ് പ്രവർത്തകൻ മരിച്ചു


● നബിദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു.
● കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്.
● എസ്കെഎസ്എസ്എഫ് പള്ളിയത്ത് ശാഖാ മുൻ സർഗലയം സെക്രട്ടറിയാണ്.
● മൃതദേഹം മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കണ്ണൂർ: (KVARTHA) ചെക്കിക്കുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാറാൽ പള്ളിയത്ത്, പള്ളിയത്ത് പറമ്പിൽ ഹൗസിൽ സമീർ-ഖദീജ ദമ്പതികളുടെ മകൻ എം.കെ. നിഹാൽ (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പള്ളിയത്ത് വെച്ചാണ് അപകടം നടന്നത്.
നബിദിനത്തോടനുബന്ധിച്ച് പടന്നോട്ട് വിദ്യാർത്ഥികളെ ദഫ് പഠിപ്പിച്ച് വീട്ടിലേക്ക് മടങ്ങുന്ന വഴിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നിഹാലിനെ ഉടൻ തന്നെ കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എസ്.കെ.എസ്.എസ്.എഫ്. പള്ളിയത്ത് ശാഖാ മുൻ സർഗലയം സെക്രട്ടറിയായിരുന്ന നിഹാൽ, കൊയ്യോട്ടുപാലം ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരനാണ്. നിദ ഫാത്തിമയാണ് സഹോദരി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സുരക്ഷിതമായ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ച്നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: A 21-year-old SKSSF worker, M.K. Nihal, died in a bike accident in Kannur.
#Kannur #BikeAccident #SKSSF #Kerala #RoadSafety #Tragedy