Obituary | കെ മുഹമ്മദ് ഈസ: വിടവാങ്ങിയത് പ്രവാസ ലോകത്തെ സ്നേഹനിധിയായ വ്യക്തിത്വം; ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യം

 
K Muhammed Isa: A Beloved Figure in the Expat Community Passes Away
K Muhammed Isa: A Beloved Figure in the Expat Community Passes Away

Photo: Arranged

● ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു 
● നിരവധി ആളുകൾക്ക് സാന്ത്വനമേകി.
● അവശരായ കലാകാരന്മാർക്ക് കൈത്താങ്ങായിരുന്നു.
● പ്രവാസി സമൂഹത്തിന് താങ്ങും തണലുമായിരുന്നു.

ദോഹ: (KVARTHA) ജീവകാരുണ്യ രംഗത്തും കലാ-സാമൂഹിക മേഖലയിലും നിറസാന്നിധ്യമായിരുന്ന സ്നേഹനിധിയായ വ്യക്തിത്വമാണ് അന്തരിച്ച ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും മലപ്പുറം കുറ്റിപ്പുറം സ്വദേശിയുമായ കെ മുഹമ്മദ് ഈസ (68). അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. 

അലി ഇൻറർനാഷനൽ ഗ്രൂപ് ജനറൽ മാനേജറായിരുന്ന കെ മുഹമ്മദ് ഈസ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. നിരവധി ആളുകൾക്ക് അദ്ദേഹം സാന്ത്വനമേകി. അവശരായ കലാകാരന്മാർക്കും അദ്ദേഹം കൈത്താങ്ങായിരുന്നു. സാമ്പത്തിക സഹായം മാത്രമല്ല, അവർക്ക് വേണ്ട എല്ലാ പിന്തുണയും അദ്ദേഹം നൽകി. പ്രവാസി സമൂഹത്തിന് എപ്പോഴും ഒരു താങ്ങും തണലുമായിരുന്നു ഈസക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന മുഹമ്മദ് ഈസ.

ഫുട്‍ബോൾ മത്സരങ്ങളുടെയും സാംസ്കാരിക പരിപാടികളുടെയും സംഘാടകനായും അദ്ദേഹം തിളങ്ങി. നല്ലൊരു മാപ്പിളപ്പാട്ട് ഗായകനുമായിരുന്നു. ഖത്തർ കെഎംസിസി സീനിയർ വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ച് വരികയായിരുന്നു. ഖത്തർ വർത്തമാനം ദിനപത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു.

തിരുവനന്തപുരം സിഎച്ച് സെന്റർ വൈസ് പ്രസിഡന്റ്, പെരിന്തൽമണ്ണ സിഎച്ച് സെന്റർ ട്രഷറർ, ചൂലൂർ സിഎച്ച് സെന്റർ വൈസ് ചെയർമാൻ തുടങ്ങിയ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിത്വം കെ മുഹമ്മദ് ഈസ വഹിച്ചിട്ടുണ്ട്. ഖബറടക്കം ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഖത്തറിലെ അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും. പാലക്കാട് മേപറമ്പ് സ്വദേശി നസീമയാണ് ഭാര്യ. മക്കൾ: നജ്‌ല, നൗഫൽ, നാദിർ, നമീർ. നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അനുശോചനം രേഖപ്പെടുത്തുക.

Prominent Malayali businessman and philanthropist K Muhammed Isa (68) passed away in Qatar. He was involved in various social, cultural, and charitable activities, offering support to many. He was the General Manager of Ali International Group and held leadership positions in several organizations. His contributions to the community will be remembered.

#KMohammedIsa #Qatar #MalayaliBusinessman #Philanthropist #CommunityLeader #Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia