Obituary | കണ്ണൂരിലെ കെ സി രവീന്ദ്രന്‍ നമ്പ്യാര്‍ നിര്യാതനായി; വിടവാങ്ങിയത് ഇ കെ നായനാരുടെ മരുമകന്‍
Dec 8, 2024, 14:49 IST
Photo: Arranged
ADVERTISEMENT
● തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
● സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക്.
തിരുവനന്തപുരം: (KVARTHA) കണ്ണൂര്‍ ചാല കണ്ടോത്ത് ചന്ദ്രോത്ത് വീട്ടില്‍ കെ സി രവീന്ദ്രന്‍ നമ്പ്യാര്‍ (74) നിര്യാതനായി. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ കെ പി സുധ ഭാര്യയാണ്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
പരേതരായ എം പി നാണു നമ്പ്യാര്‍ - കെ സി വല്ലി അമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: സൂരജ് (കിന്‍ഫ്ര, തിരുവനന്തപുരം), സൂര്യ (ദുബൈ), സംഗീത് (ദുബൈ).
മരുമക്കള്‍: ദീപക് (ദുബൈ), ഡോ. പൊന്നു (ദുബൈ). സഹോദരങ്ങള്‍: കെ സി സുരേന്ദ്രന്‍ നമ്പ്യാര്‍, കെ സി ലത. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
#Kerala #Obituary #EK Nayanar #Politics #KC RavindranNambiar
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
