Accident | കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.
● പൊഴിമുഖത്ത് നിന്ന് നിലതെറ്റി വീഴുകയായിരുന്നു.
● പരവൂര്‍ വടക്കുംഭാഗം കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
തിരുവനന്തപുരം: (KVARTHA) കഴിഞ്ഞ ദിവസം കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ശ്രീകുമാര്‍ ((Srikumar-47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പരവൂര്‍ വടക്കുംഭാഗം കടല്‍ത്തീരത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.
ശനിയാഴ്ച വൈകിട്ട് 3.30 ഓടെ കോയമ്പത്തൂരില്‍ നിന്നും ഉല്ലാസത്തിനായി കാപ്പില്‍ ബീച്ചില്‍ എത്തിയ അഞ്ച് പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്ക് ഒപ്പം നില്‍ക്കവെയാണ് അപകടം നടന്നത്. കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിന്ന് ശ്രീകുമാര്‍ നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെ പെട്ടെന്ന് കടലില്‍ മുങ്ങി താഴുകയായിരുന്നു.
വര്‍ക്കല ഫയര്‍ഫോഴും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പരവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. പടക്‌സ് ശ്രീകുമാര്‍ എന്ന പേരില്‍ കേരള കൗമുദി, പരവൂര്‍ ന്യൂസ്, എസിവി ന്യൂസ് തുടങ്ങിയ മാധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
#drowning #journalist #kerala #kappilbeach #accident #news #media
