ബന്ധുവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോബിക്ക് ശരീരത്തിൽ മുറിവുകൾ; പൊലീസ് അന്വേഷണം ഊർജ്ജിതം


● രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം.
● വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
● കൊലപാതകമാണോയെന്ന് സംശയിക്കുന്നു.
പത്തനംതിട്ട: (KVARTHA) വടശ്ശേരിക്കരയിൽ ഞെട്ടിക്കുന്ന സംഭവം. 30 വയസ്സുള്ള യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കാണ്ടെത്തി. വടശ്ശേരിക്കര സ്വദേശിയായ ജോബിയെ പേങ്ങാട്ട്കടവിൽ റെജിയുടെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് റെജിയെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെജി ജോബിയുടെ ബന്ധുവും ഈ വീടിന്റെ ഉടമയുമാണ്.
ജോബിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടെന്നും, ഇത് കൊലപാതകമാണോ എന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കാണ്ടെത്തിയത്. റെജി തന്നെയാണ് വിവരം നാട്ടുകാരെ അറിയിച്ചത്.
വീട്ടിൽ മദ്യപാനവും തുടർന്ന് കയ്യാങ്കളിയും നടന്നതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലുള്ള റെജിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഈ ദുരൂഹ മരണത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക,
Summary: Joby (30) was found dead with injuries at his relative Reji's house in Vadasserikkara, Pathanamthitta. Police have taken Reji into custody and suspect foul play, citing injuries on Joby's body and indications of drinking and a scuffle at the residence. A detailed investigation is underway.
#VadasserikkaraDeath, #SuspiciousDeath, #KeralaCrime, #PoliceInvestigation, #Pathanamthitta, #JobyDeathNews