SWISS-TOWER 24/07/2023

Death Announcement | യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു

 
Jimmy Carter, Former US President, Dies At 100
Jimmy Carter, Former US President, Dies At 100

Photo Credit: X/Brittney

ADVERTISEMENT

● ജോര്‍ജിയയിലെ വീട്ടിലായിരുന്നു താമസം. 
● 100-ാമത്തെ വയസ്സിലായിരുന്നു അന്ത്യം. 
● അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു.
● 1978ല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.
● സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. 

വാഷിങ്ടന്‍: (KVARTHA) യുഎസ് മുന്‍ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ (100) അന്തരിച്ചു. 
അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നു. കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയ അദ്ദേഹം കഴിഞ്ഞ യുഎസ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തിയിരുന്നു. ഡെമോക്രാറ്റ് നേതാവായിരുന്നു.

Aster mims 04/11/2022

ജോര്‍ജിയയിലെ വീട്ടിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വീട് ആശുപത്രിയാക്കിയുള്ള സ്‌നേഹപരിചരണത്തില്‍ കഴിയുകയായിരുന്നു. 2023-ന്റെ തുടക്കം മുതല്‍ ഹോസ്പിസ് കെയറിലായിരുന്ന കാര്‍ട്ടര്‍. മരണസമയത്ത് കുടുംബം കൂടെയുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിന്റെയും ചാമ്പ്യന്‍ എന്നായിരുന്നു കാര്‍ട്ടര്‍ അറിയപ്പെട്ടിരുന്നത്.

1977 മുതല്‍ 1981വരെയായിരുന്നു അദ്ദേഹം യുഎസ് ഭരിച്ചത്. 100 വയസ്സ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ്. 1978ല്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. 77 വര്‍ഷം ജീവിതപങ്കാളിയായിരുന്ന റോസലിന്‍ കഴിഞ്ഞ നവംബറില്‍ 96-ാം വയസ്സില്‍ അന്തരിച്ചു.

ലോകമെമ്പാടും ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് 2002-ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. പ്രസിഡന്റ് കാലത്തിന് ശേഷവും ക്രൈസിസ് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പ് നിരീക്ഷണം, രോഗ നിര്‍മാര്‍ജനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ട്ടര്‍ സെന്ററിലൂടെ നടത്തിയ വിപുലമായ മാനുഷിക പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്. 

ശീതയുദ്ധം, അസ്ഥിരമായ എണ്ണവില എന്നീ പ്രതിസന്ധി കാലത്തായിരുന്നു ഭരണം. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തും ഇസ്രായേല്‍ പ്രധാനമന്ത്രി മെനാചെം ബെഗിനും തമ്മിലുള്ള 1978-ലെ ക്യാമ്പ് ഡേവിഡ് ഉടമ്പടിയാണ് അദ്ദേഹത്തിന്റെ പ്രധാന ഭരണനേട്ടം. ഉയര്‍ന്ന പണപ്പെരുപ്പം, ഊര്‍ജ്ജ ദൗര്‍ലഭ്യം, ഇറാനിയന്‍ ബന്ദി പ്രതിസന്ധി എന്നീ പ്രശ്‌നങ്ങളെ തുടര്‍ന്ന്, 1980 ലെ തിരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗനുമായുള്ള പരാജയപ്പെട്ടു. എട്ട് അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ഇറാനിയന്‍ ബന്ദി പ്രതിസന്ധിയാണ് തിരിച്ചടിയായത്.

#JimmyCarter, #USPresident, #NobelPeacePrize, #HumanRights, #CarterLegacy, #Obituary

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia