ഫരീദ്കോട്ട് (പഞ്ചാബ്): പ്രമുഖ ടെലിവിഷൻ താരവും ഹാസ്യ നടനുമായ ജസ്പാൽ ഭട്ടി വാഹനാപകടത്തിൽ മരിച്ചു. പഞ്ചാബിലെ ഫരീദ്കോട്ട് ജില്ലയിലെ ഷാകോട്ടിലായിരുന്നു അപകടം നടന്നത്. ബുധനാഴ്ച അർദ്ധരാത്രി ജസ്പാലും സംഘവും സഞ്ചരിച്ചിരുന്ന കാർ ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന ജസ്പാൽ ഭട്ടിയുടെ മകൻ ജസ്രാജ് ഭട്ടി, യാമി ഗൗതമിന്റെ സഹോദരി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ജസ്പാൽ ഭട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജലന്ധറിലേയ്ക്ക് കൊണ്ടുപോയി. തന്റെ പുതിയ ചിത്രമായ പവർ കട്ടിന്റെ പ്രമോഷനുവേണ്ടി പഞ്ചാബിലെത്തിയതായിരുന്നു ജസ്പാൽ ഭട്ടി.
ഉൾട്ട പുൽട്ട എന്ന ടെലിവിഷൻ പരിപാടിയിലെ മുഖ്യകഥാപാത്രമായിരുന്നു ഭട്ടി. അമീർ ഖാൻ-കാജൽ ചിത്രമായ ഫനയിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.
SUMMERY: Actor and comedian Jaspal Bhatti died in a road mishap after his car met with an accident at Shahkot in Punjab's Faridkot district.
Keywords: Entertainment, Bollywood, Jaspal Bhatti, road mishap,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.