Accident | വര്‍ക്കലയിലെ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഐടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Nov 4, 2024, 11:14 IST
Representational Image generated by Meta AI
● അപകടം സുഹൃത്തുക്കളുടെ മുന്നില്‍വെച്ച്.
● കോസ്റ്റല്‍ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്.
● വര്‍ക്കല ആലിയിറക്കം ബീച്ചിലാണ് സംഭവം.
തിരുവനന്തപുരം: (KVARTHA) വര്‍ക്കലയില്‍ (Varkala) കടലില്‍ കുളിക്കാനിറങ്ങി കാണാതായ ബംഗ്ലൂരു സ്വദേശിയായ ഐടി വിദ്യാര്‍ത്ഥി മരിച്ചു. മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തി. നെല്‍സണ്‍ ജെയ്‌സണ്‍ (Nelson Jaison-28) ആണ് മരിച്ചത്. തിരച്ചിലിനൊടുവില്‍ കോസ്റ്റല്‍ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച വൈകുന്നേരം നെല്‍സണും ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളും വര്‍ക്കല ആലിയിറക്കം ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരെ ഞായറാഴ്ചതന്നെ രക്ഷിച്ചിരുന്നു. ഇവരെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളും ബീച്ച് സന്ദര്‍ശിക്കാനെത്തിയവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
#varkaladrowning #kerala #accident #beachsafety #ITstudent #tragedy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.