വീരാജ്പേട്ടയിൽ പലചരക്ക് കട വ്യാപാരിയായ ഇരിക്കൂർ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
ADVERTISEMENT
● ഇരിക്കൂർ വയക്കരക്കോട് സ്വദേശി പള്ളിപ്പാത്ത് അബ്ദുറഹ്മാൻ ആണ് മരിച്ചത്.
● വീരാജ്പേട്ട നാപ്പോക്കിലെ സ്വന്തം പലചരക്ക് കടയിലാണ് അന്ത്യം.
● രാവിലെ കട തുറന്ന് രണ്ട് മണിക്കൂറിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
● കിണാക്കൂൽ കുന്നുംപുറത്ത് സൈബുന്നിസയാണ് ഭാര്യ.
● ഫാത്വിമത്ത് സന സഫ്‌വാന, മിൻഹ, നൂറാശിഫ എന്നിവർ മക്കളാണ്.
● റാസിഖ് കൂരാരി മരുമകനും അബ്ദുറസാഖ് ഫൈസി ഉൾപ്പെടെ അഞ്ച് സഹോദരങ്ങളുമുണ്ട്.
ഇരിക്കൂർ: (KVARTHA) ഇരിക്കൂർ സ്വദേശിയായ യുവാവ് വീരാജ്പേട്ടയിലെ സ്വന്തം വ്യാപാരസ്ഥാപനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. വീരാജ്പേട്ട നാപ്പോക്കിലെ പലചരക്ക് കടയിലാണ് ഇരിക്കൂർ വയക്കരക്കോട് സ്വദേശിയായ പള്ളിപ്പാത്ത് അബ്ദുറഹ്മാൻ (48) മരണപ്പെട്ടത്. പതിവുപോലെ രാവിലെ കട തുറന്നെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കടയിൽ വെച്ച് തന്നെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു.
ഇരിക്കൂർ പൈസായിലെ മുബാറക്ക് ജുമാ മസ്ജിദിന് സമീപത്തെ കെ കെ ഹൗസിൽ പരേതനായ സി എച്ച് ഇബ്രാഹിമിൻ്റെയും പള്ളിപ്പാത്ത് കുഞ്ഞാമിയുടെയും മകനാണ് അബ്ദുറഹ്മാൻ. കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന അബ്ദുറഹ്മാൻ്റെ അപ്രതീക്ഷിത മരണം നാടിനെയും കുടുംബത്തെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കിണാക്കൂൽ കുന്നുംപുറത്ത് സൈബുന്നിസയാണ് ഭാര്യ. സർ സയ്യിദ് കോളജ് വിദ്യാർഥിനിയായ ഫാത്വിമത്ത് സന സഫ്‌വാന, ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ മിൻഹ, നൂറാശിഫ എന്നിവർ മക്കളാണ്. റാസിഖ് കൂരാരിയാണ് മരുമകൻ.
സഹോദരങ്ങൾ: ഖദീജ (പേരാവൂർ), അബ്ദുറസാഖ് ഫൈസി (പൊതുവാച്ചേരി ജുമാ മസ്ജിദ് ഖത്വീബ്), അബ്ദുൽ ഹക്കീം (ഇംഗ്ലീഷ് വാലി പബ്ലിക് സ്കൂൾ ഡ്രൈവർ, ഇരിക്കൂർ), അബ്ദുറഹീം (തൂബാ റെഡിമെയ്ഡ്സ്, ഇരിക്കൂർ), അബ്ദുൽ ലത്വീഫ് (ഒമാൻ).
നാട്ടിലെ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Abdul Rahman (48), a native of Irikkur, died after collapsing in his grocery shop in Virajpet. He experienced physical discomfort two hours after opening the shop. He is survived by his wife, three children, and siblings.
#IrikkurNews #Virajpet #KeralaObituary #AbdulRahman #KannurNews #MalayalamNews #AnjanaNews
