ഡെപ്യൂട്ടി സ്പീക്കറുടെ കാറിടിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Nov 26, 2012, 09:45 IST
തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ എൻ.ശക്തന്റെ കാറിടിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കുണ്ടറ തൃപ്പലഴികം റിൻജോ ഭവനിൽ ഫിലിപ്പോസ്(48)ആണ് മരിച്ചത്. നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ ശുശ്രൂഷകനായിരുന്നു ഫിലിപ്പോസ്.
കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി 8.30ന് വെമ്പായം കൊപ്പം മഞ്ചാടിമൂട് ജംഗ്ഷനിലായിരുന്നു അപകടം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ 37-ാം നമ്പർ സ്റ്റേറ്റ് കാർ ഫിലിപ്പോസ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ഡെപ്യൂട്ടി സ്പീക്കറുടെ കാർ നിർത്താതെ പോയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇതുവഴിവന്ന കോലിയക്കോട് കൃഷ്ണൻ നായർ എംഎൽഎ 108 ആംബുലൻസ് വിളിച്ചാണ് പരിക്കേറ്റ ഫിലിപ്പോസിനെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫിലിപ്പോസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലായിരുന്നു. ഞായറാഴ്ച രാത്രി എട്ടിനാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് തൃപ്പലഴികം സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കരിക്കും. ഭാര്യ: ഓമന മക്കൾ: റിജോ, റിനോ, റിൻജോ.
Keywords: Kerala, Obituary, Accident, Accidental Death, Deputy Speaker, N Shakthan, Car, Hit, Bike rider, Treatment,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.