ക്രിസ്ത്യന്‍ കോളേജില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ക്രിസ്ത്യന്‍ കോളേജില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലുണ്ടായ എബിവിപി-ക്യാമ്പസ് ഫ്രണ്ട് സംഘര്‍ഷത്തില്‍ വെട്ടേറ്റ എബിവിപി പ്രവര്‍ത്തകന്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിശാലാണ് മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.  ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം.

കൊല്ലപ്പെട്ട വിശാല്‍ പത്തനം തിട്ട കോന്നി എന്‍.എസ്.എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ത്ഥിയാണ്‌. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്‌ വിശാല്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിയത്. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണപരിപാടി ഒരുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്

വിശാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് അലപ്പുഴ ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു. എബിവിപി പ്രവര്‍ത്തകര്‍ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കും. 
English Summery
Injured ABVP activist died in hospital
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia